‘ഇടതുപക്ഷത്തിന് രണ്ട് വോട്ട് അധികം കിട്ടട്ടെ’; കള്ളവോട്ടിന് കൂട്ടുനിന്നെന്ന പരാതിയിൽ ബി.എൽ.ഒക്ക് സസ്​പെൻഷൻ

കള്ളവോട്ടിന് കൂട്ടുനിന്നതായുള്ള ശബ്ദസന്ദേശം പുറത്ത്

Update: 2024-04-23 09:18 GMT
Advertising

കാസർകോട്: ചീമേനിയിൽ കള്ളവോട്ടിനു കൂട്ടുനിന്നെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫീസർക്ക് സസ്പെൻഷൻ. ബി.എൽ.ഒ എം. പ്രദീപിനെയാണ് ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തത്. ചീമേനി ചെമ്പ്രക്കാനം സ്വദേശി എം.വി. ശിൽപരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇടതുപക്ഷത്തിന് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് പറയുന്ന എം. പ്രദീപന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിണ്ട്. ഈ ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒരു വ്യക്തിക്ക് ഒന്നിലധികം വോട്ടുള്ള കാര്യം ബി.എൽ.ഒയുടെ ​ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇരട്ട വോട്ട് ഒഴിവാക്കാനുള്ള നിർദേശം ഇയാൾ പാലിച്ചില്ലെന്നാണ് ആക്ഷേപം. ഇത്തരത്തിൽ അഞ്ചോളം ഇരട്ട വോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പരാതി. ശബ്ദ സന്ദേശം കൂടി പരിഗണിച്ചാണ് ഇയാളെ സസ്​പെൻഡ് ചെയ്തത്. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News