'കാട്ടിൽ മതി കാട്ടുനീതി' : ബഫർസോണിനെതിരെ കോതമംഗലത്ത് കർഷക പ്രതിരോധ സദസ്സ്

കേരളാ ഇൻഡിപെൻഡൻറ്റ് ഫാർമേഴ്‌സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിലായിരുന്നു പ്രതിരോധ സദസ്സ്.

Update: 2023-01-15 01:58 GMT

എറണാകുളം: ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എറണാകുളം കോതമംഗലത്ത് കര്‍ഷകര്‍ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. നിരവധി കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുത്തത്.

കേരളാ ഇൻഡിപെൻഡൻറ്റ് ഫാർമേഴ്‌സ് അസോസിയേഷന്റെ അഥവാ കിഫയുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ സദസ്സ്. നിയമപ്രകാരം നിലവിൽ വന്നിട്ടില്ലാത്ത തട്ടേക്കാട് പക്ഷിസങ്കേതം റദ്ദ് ചെയ്യണമെന്നും, അതുമായിബന്ധപ്പെട്ട ബഫർസോൺ നിശ്ചയിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് കിഫ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്.

Advertising
Advertising
Full View

കിഫയുടെ സംസ്ഥാന, ജില്ലാ പ്രതിനിധികളും, മേഖലയിലെ മത - സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News