ബഫർ സോൺ, കെ-റെയിൽ: പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി

ഈ വർഷം മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്

Update: 2022-12-25 14:59 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ വിഷയമടക്കം സംസാരിക്കാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയിൽ വിഷയവും ചർച്ചയിൽ ഉന്നയിക്കും.

ഈ വർഷം മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്നും സിൽവർ ലൈൻ ചർച്ചയ്ക്ക് വന്നിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് അനുകൂലമായ നിലപാട് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് സിൽവർ ലൈനുമായി ബന്ധപ്പെട്ടുള്ള വിവാദം ഉയർന്നപ്പോൾ കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.

Advertising
Advertising

കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ച് നൽകിയിട്ടില്ല. തൊട്ടടുത്ത ദിവസങ്ങളിൽ തിയതി അനുവദിച്ച് തരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 27 ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാൽ മുഖ്യമന്ത്രി നാളെ ഡൽഹിയിലേക്ക് തിരിക്കും. 

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News