താനൂരിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

റെയിൽവേ പാലത്തിൽ നിന്നാണ് ബസ് മറിഞ്ഞത്

Update: 2021-10-27 14:07 GMT

മലപ്പുറം താനൂരിൽ പാലത്തിൽ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ദേവധാർ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്.

റെയിൽവേ പാലത്തിൽ നിന്നാണ് ബസ് മറിഞ്ഞത്. പാലത്തിന്റെ താഴ്ന്ന വശത്ത് നിന്നാണ് ബസ് മറിഞ്ഞത്. ഒരാൾ പൊക്കത്തിലേറെ ഉയരം ഈ ഭാഗത്തുണ്ടെന്നാണ് വിവരം. തിരൂർ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Full View


അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാലത്തിന് മുകളിൽ നിന്ന് താഴേക്കു പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 

Advertising
Advertising






 


 


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News