കൊല്ലത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്

Update: 2024-01-29 01:50 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ.മടവൂർ വിളയ്ക്കാട് സ്വദേശി സജീറാണ് പൊലീസിന്റെ പിടിയിലായത്.

പ്രതി സജീർ കണ്ടക്ടർ ആയി ജോലി ചെയ്യുന്ന ബസിലാണ് പീഡനത്തിന് ഇരയായ 22 കാരിയായ ബഡ്ഡ്സ് സ്കൂൾ വിദ്യാർഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച് യുവതിയുമായി അടുപ്പത്തിലായി. വർക്കല ബീച്ച് കാട്ടികൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. കടയ്ക്കലിൽ നിന്ന് ബൈക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയേയും മറ്റൊരു പെൺകുട്ടിയേയും സജീർ കയറ്റി കൊണ്ട് പോയി. ഒരാളെ നിലമേലിൽ ഇറക്കി. ഇതിന് ശേഷം 22കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയിരുന്നെന്ന് പൊലീസ് പറയുന്നു.

വൈകി വീട്ടിലെത്തിയതോടെ സ്കൂള്‍ അധികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്. പിപിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ  സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പെൺകുട്ടിയെ കൊണ്ട് പോകാനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News