കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്തിസഭാ യോഗം; കർശന നിയന്ത്രണങ്ങൾക്ക് സാധ്യത

പൂർണ അടച്ചിടലുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ടാവും. കോളജുകൾ അടയ്ക്കുന്ന കാര്യവും അവലോകനയോഗത്തിൽ ചർച്ച ചെയ്യും.

Update: 2022-01-19 05:08 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തൽ. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് യോഗത്തിലുണ്ടായ നിർദേശം. നാളെ നടക്കുന്ന അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാവുക.

പൂർണ അടച്ചിടലുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ടാവും. കോളജുകൾ അടയ്ക്കുന്ന കാര്യവും അവലോകനയോഗത്തിൽ ചർച്ച ചെയ്യും.

അതേസമയം ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. എങ്കിലും ആശുപത്രികളിലും ഓക്‌സിജൻ ബെഡുകളും വെന്റിലേറ്ററുകളും പരമാവധി സജ്ജമാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിലോ ഇല്ലാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോൾ കാണുന്നത്. ഇത് കനത്ത ജാഗ്രത പുലർത്തേണ്ട സാഹചര്യമാണെന്നാണ് വിലയിരുത്തൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News