Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിയില്‍ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി. ലഭിച്ച പരാതികളില്‍ പരിശോധന നടത്താന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍വകലാശാല പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.