കടന്നുപിടിച്ചെന്ന നടിയുടെ പരാതി; ജയസൂര്യക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം സ്വദേശിനിയായ നടിയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.

Update: 2024-08-30 02:21 GMT

തിരുവനന്തപുരം: തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തിരുവനന്തപുരം സ്വദേശിനിയായ നടിയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. തിരുവനന്തപുരം കരമന പൊലീസാണ് കേസെടുത്തത്. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. ഷൂട്ടിങ് സൈറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മൊഴി നൽകി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News