ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിൽ ഓടക്കുഴൽ വച്ച് ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

മുഴക്കുന്ന് സ്വദേശി വട്ടപ്പൊയിൽ ശരത്തിനെതിരെയാണ് കേസെടുത്തത്

Update: 2025-09-17 04:46 GMT
Editor : Lissy P | By : Web Desk

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിൽ ഓടക്കുഴൽ വച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമത്തിൽ പ്രചരിപ്പിച്ചതിൽ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു.മുഴക്കുന്ന് സ്വദേശി വട്ടപ്പൊയിൽ ശരത്തിനെതിരെയാണ് കേസ്.

കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 'ഒരു ഓടക്കുഴൽ മറന്നുവെച്ചിട്ടുണ്ടെന്നും കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. മുഴക്കുന്ന പൊലീസാണ് ശരത്തിനെതിരെ കേസെടുത്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News