ഗവർണറെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

ഗവർണർക്കെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അസഭ്യ മുദ്രാവാക്യം വിളിച്ചതിൽ ബി.ജെ.പി പരാതി നൽകി

Update: 2024-01-10 02:45 GMT
Editor : banuisahak | By : Web Desk
Advertising

ഇടുക്കി: ഇടുക്കിയിലെത്തിയ ഗവർണറെ കരിങ്കൊടി കാണിക്കുകയും റോഡിൽ തടയുകയും ചെയ്തതിൽ പോലീസ് കേസെടുത്തു. ഗവർണറെ റോഡിൽ തടഞ്ഞതിന് കണ്ടാലറിയാവുന്ന 200 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും ഹർത്താലിനിടെ പോസ്റ്റ് ഓഫീസ് ആക്രമിച്ച ഒൻപത് പേർക്കെതിരെയുമാണ് തൊടുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി. ഗവർണർക്കെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അസഭ്യ മുദ്രാവാക്യം വിളിച്ചതിൽ നടപടിയവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തിൽ 20 യൂത്ത് കോൺഗ്രസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News