നടൻ ജയസൂര്യക്കെതിരായ പീഡനക്കേസ്; തിങ്കളാഴ്ച പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും

രഹസ്യ മൊഴിയെടുക്കാൻ ഹാജരാകാനായി പരാതിക്കാരിക്ക് നോട്ടീസ് നൽകി

Update: 2024-08-31 04:49 GMT

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ തിങ്കളാഴ്ച പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. തിരുവനന്തപുരം ജെഎഫ്എംസി കോടതിയാണ് മൊഴി രേഖപ്പെടുത്തുക. കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സെക്രട്ടറിയേറ്റിൽ പരിശോധനയ്ക്കായി അന്വേഷണസംഘം അനുമതിയും തേടിയിട്ടുണ്ട്. രഹസ്യ മൊഴിയെടുക്കാൻ ഹാജരാകാനായി പരാതിക്കാരിക്ക് നോട്ടീസ് നൽകി.

2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. ഷൂട്ടിങ് സൈറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മൊഴി നൽകി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News