'കലാപത്തിന് കാരണമായേക്കാവുന്ന വിധത്തിൽ പ്രകോപനമുണ്ടാക്കി'; 'ഞാൻ ബാബരി' ബാഡ്ജ് വിതരണം ചെയ്തവർക്കെതിരെ കേസ്

ഡിസംബർ ആറിന് ക്ലാസ് കഴിഞ്ഞതിനുശേഷം കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ബാഡ്ജ് വിതരണം ചെയ്ത സംഭവത്തിലാണ് കേസെടുത്തത്.

Update: 2021-12-11 12:27 GMT

വിദ്യാർഥികൾക്ക് 'ഞാൻ ബാബരി' എന്നെഴുതിയ ബാഡ്ജ് വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. ഡിസംബർ ആറിന് ക്ലാസ് കഴിഞ്ഞതിനുശേഷം കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ബാഡ്ജ് വിതരണം ചെയ്ത സംഭവത്തിലാണ് കേസെടുത്തത്. സ്‌കൂൾ പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. കലാപത്തിന് കാരണമായേക്കാവുന്ന വിധത്തിൽ പ്രകോപനമുണ്ടാക്കി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. വിഷയത്തിൽ ബിജെപി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News