ആന വരുന്നു ഗയ്സ്... ഓടിക്കോ... വനത്തിൽ കയറി ആനയെ പ്രകോപിപ്പിച്ച യൂട്യൂബർക്കെതിരെ കേസ്

എട്ട് മാസം മുമ്പാണ് അമല അനു വിവാദ വീഡിയോ തന്റെ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്

Update: 2022-07-09 12:13 GMT
Advertising

കൊല്ലം മാമ്പഴത്തറ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ചതിനു യൂടൂബർക്കെതിരെ കേസ്. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. വന്യജീവി സംരക്ഷണനിയമത്തിലെ എട്ട് വകുപ്പുകൾ പ്രകാരമാണ് കേസ്. എട്ട് മാസം മുമ്പാണ് അമല അനു വിവാദ വീഡിയോ തന്റെ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്.

ഹെലിക്യാം ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ആനയെ അടുത്ത് കാണാൻ അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചില ട്രോൾ ഗ്രൂപ്പുകളിലും ഓൺലൈൻ പേജുകളിലുമായി വൈറലായി. തുടർന്ന് വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടതോടെ വീഡിയോ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചുകയറിയതിനും ആനയെ പ്രകോപിപ്പിച്ചതിനും വന്യജീവി സംരക്ഷണനിയമപ്രകാരം എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കൂട്ടത്തിലുണ്ട്. കേസെടുത്തെന്നറിഞ്ഞതോടെ അമല തന്റെ പേജിൽ നിന്നും വീഡിയോ നീക്കം ചെയ്തു.


Full View

case filed against YouTuber who provoked elephant in Kollam

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News