ജാതീയമായി അധിക്ഷേപിച്ച മേലുദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തില്ല: സി-ഡിറ്റ് ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു

മാർച്ച് അഞ്ചിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൽ യുവതി പരാതി നൽകിയത്

Update: 2023-03-28 11:47 GMT
Advertising

മേലുദ്യോഗസ്ഥ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് സി - ഡിറ്റ് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. മൊഴി എടുക്കാൻ വിളിപ്പിച്ച താനുമായി പോലീസ് ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു .

യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സി-ഡിറ്റ് ആഭ്യന്തര പരാതി സെല്‍ കണ്ടെത്തി. മാർച്ച് അഞ്ചിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൽ യുവതി പരാതി നൽകിയിരുന്നത്. 

13 വർഷത്തോളമായി സി-ഡിറ്റിൽ ജോലി ചെയ്തു വരികയാണ് യുവതി. മേലുദ്യോഗസ്ഥ തന്നെ ഒട്ടേറ തവണ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതായാണ് പരാതി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News