ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

തട്ടത്തുമല സ്വദേശി പങ്കജാണ് പിടിയിലായത്

Update: 2022-06-16 02:04 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ടൂറിസം കേന്ദ്രത്തിലെത്തിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കൊല്ലം തട്ടത്തുമല പൂജാഭവനിൽ പങ്കജിനെയാണ് തിരുവനന്തപുരം വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.

വിതുര സ്വദേശിയായ സ്‌കൂൾ വിദ്യാർഥിനിയുമായി ഷെയർ ചാറ്റ് വഴിയാണ് പങ്കജ് പരിചയപ്പെടുന്നത്. സൗഹൃദം ശക്തമായതോടെ പെൺകുട്ടിയെ കാണാൻ ഇയാൾ ഇടയ്ക്കിടെ എത്തുമായിരുന്നു. മെയ് മാസത്തിലാണ് സ്‌കൂളിലേക്കു പോയ പെൺകുട്ടിയെ പൊന്മുടി ഹിൽ സ്റ്റേഷനിൽ എത്തിച്ച് പങ്കജ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രക്ഷിതാക്കൾ സ്ഥലത്തില്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിലെത്തിയ പങ്കജിനെ നാട്ടുകാർ തടഞ്ഞു വച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്

Advertising
Advertising

പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സി.ഐ എസ്.ശ്രീജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ നെടുങ്ങാട് കോടതി റിമാൻഡ് ചെയ്തു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News