'കെ.റെയിലിനെതിരെ രാഷ്ട്രീയ നീക്കം'; ഭൂമി ഏറ്റെടുക്കലില്‍ ഉത്തരവുകൾ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി

പ്രതിഷേധക്കാർക്ക് എതിരായ കേസ് പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍

Update: 2022-12-12 06:07 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകൾ റദ്ദാക്കില്ല. ഡി.പി.ആർ അപൂർണമാണെന്ന് കേന്ദ്രം അറിയിച്ചിട്ടില്ല.  പദ്ധതിക്കെതിരായ രാഷ്ട്രീയമായ നീക്കത്തിൽ കേന്ദ്ര ഭരണ കക്ഷിയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചത്. കേന്ദ്ര അനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് നടപടികൾ ത്വരിതപ്പെടുത്തിയത്. ആരുടേയും സ്ഥലം ഏറ്റെടുത്തിട്ടില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകൾ പിൻവലിക്കില്ല. പ്രതിഷേധക്കാർക്ക് എതിരായ കേസ് പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്ന വാക്കുകളിലൂടെ സർക്കാർ ഒട്ടും പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി നൽകിയ സന്ദേശം. സർവേ കല്ലുകൾ സ്ഥാപിച്ച സ്ഥലത്തെ ക്രയവിക്രയങ്ങൾ നടക്കില്ലെന്ന ആശങ്കയും മുഖ്യമന്ത്രി തള്ളി. ആരുടേയും സ്ഥലം ഏറ്റെടുത്തിട്ടില്ല. ഒരു സാങ്കേതിക തടസവും നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News