'ആരെങ്കിലും പരാതി അയച്ചാൽ വിശദീകരണം തേടലല്ല ഗവർണറുടെ പണി'; കടുത്തഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി

Update: 2023-12-14 08:22 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: ആരെങ്കിലും ഒരു പരാതി അയച്ചു കൊടുത്താൽ അതിന് വിശദീകരണം തേടലല്ല ഗവർണറുടെ ജോലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക അടിയന്തരാവസ്ഥയുടെ പേരിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണത്തിൽ എന്തു ചെയ്യണമെന്ന് സർക്കാർ ആലോചിച്ചു വരികയാണ്. സംസ്ഥാനത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് സ്വേച്ഛാധിപത്യപരമായ സമീപനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആർ.ബിന്ദു പറഞ്ഞു.ഗവർണർ രാഷ്ട്രീയ നീക്കത്തിലൂടെ സെനറ്റിൽ വിദ്യാർഥികളെ കുത്തിനിറച്ചു. മിടുക്കരായ വിദ്യാർഥികളെ ഒഴിവാക്കി എ.ബി.വി.പി പ്രവർത്തകരെ സെനറ്റിൽ തള്ളി കയറ്റാനാണ് ഗവർണറുടെ ശ്രമം. സർവകലാശാലകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

അതിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഐ.പി.സി 124 അടക്കം പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളെല്ലാം നിലനിൽക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസിന്റെ വീഴ്ച മനഃപൂർവമല്ലെന്ന് കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News