കീരവാണിയെ അഭിനന്ദിച്ചുള്ള ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിരന്നതോടെ പിൻവലിച്ചു

യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്ത ജെറോം ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Update: 2023-03-22 12:14 GMT

Chintha Jerome

കോഴിക്കോട്: ഓസ്‌കർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് ഫേസ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി. ഇഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്ത ജെറോം.

ആർ.ആർ.ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കർ ലഭിച്ചതിന് സംഗീത സംവിധായകൻ കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകളാണ് വൈറലായത്.

Advertising
Advertising



Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect. എന്നാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ,

'ആർ.ആർ.ആർ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം.എം കീരവാണിക്ക് ഓസ്‌കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.'' എന്നാണ് വായിക്കുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News