തിരുവനന്തപുരം പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്.എഫ്.ഐ കെ.എസ്.യു പ്രർവർത്തകർ തമ്മിൽ സംഘർഷം

കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം

Update: 2023-11-24 13:06 GMT

തിരുവനന്തപുരം: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്.എഫ്.ഐ കെ.എസ്.യു പ്രർവർത്തകർ തമ്മിൽ സംഘർഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം. തെരഞ്ഞെടുപ്പിൽ കെ.എസ്.യുവാണ് എല്ലാ സീറ്റിലും വിജയിച്ച് യൂണിയൻ പിടിച്ചെടുത്തത്.

ഇതിന് പിന്നാലെ കെ.എസ്.യു പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി കോളേജിന് മുന്നിലൂടെ വരികയായിരുന്നു. ഇവർ വരുന്ന വഴിയിൽ കൂടി നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഈ വാക്കേറ്റം പിന്നീട് സംഘർഷത്തിൽ കലാശിച്ചു.

സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പാലോട് പൊലീസ് സ്റ്റേഷനിലെ സജീവ് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതി ശാന്തമാണ്. പൊലീസിന്റെ ഒരു വലിയ സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News