കെ.എം ഷാജിയോട് മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പ് പറയണം; വി.ഡി സതീശൻ

സിപിഎമ്മിനും ഇഡിക്കും മുഖമടച്ചു കിട്ടിയ അടിയാണ് സുപ്രിം കോടതി വിധിയെന്ന് വി.ഡി സതീശൻ പറഞ്ഞു

Update: 2024-11-26 15:39 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: കെ.എം ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിനും ഇഡിക്കും മുഖമടച്ചു കിട്ടിയ അടിയാണ് സുപ്രിം കോടതി വിധിയെന്ന് പ്രതിപക്ഷ നേതവ് വി.ഡി സതീശൻ. ഹൈക്കോടതിയില്‍ നിന്നും നേരത്തെ സര്‍ക്കാരിന് കണക്കിന് കിട്ടിയതാണെന്നും ഷാജിയുടെ നിരപരാധിത്വം സുപ്രിം കോടതി ശരിവച്ചു എന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

'വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെ മൊഴികളില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടെന്നും പണം വാങ്ങിയെന്നും മൊഴി നല്‍കിയിട്ടുണ്ടോ? അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടത്. ഇത് അനുവദിച്ച് തന്നാല്‍ ഏത് രാഷ്ട്രീയക്കാരന് എതിരെയും എന്ത് കേസും രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകും. എന്ത് തരം കേസാണിത്?' എന്ന് വി.ഡി സതീശൻ ചോദിച്ചു.

Advertising
Advertising

'കെ.എം ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിനും ഇഡിക്കും മുഖംമടച്ചു കിട്ടിയ അടിയാണ് സുപ്രീം കോടതി വിധി. നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയം ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം. സിപിഎമ്മും പിണറായി വിജയനും കെ.എം ഷാജിയോടും കേരളത്തോടും പരസ്യമായി മാപ്പ് പറയണം' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2014 ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാല്‍ 2022 ജൂണ്‍ 19 ന് കേസില്‍ കെ.എം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് പിണറായി സര്‍ക്കാരും പിന്നാലെ ഇഡിയും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News