മുഖ്യമന്ത്രി കാന്തപുരത്തെ സന്ദർശിച്ചു

കോഴിക്കോട് വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

Update: 2022-12-17 08:46 GMT

കോഴിക്കോട്: ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ കൂടെയുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മദ്റസാ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ എന്നിവരും സന്നിഹിതരായിരുന്നു.

Advertising
Advertising

കൂടിക്കാഴ്ച സന്തോഷകരവും പ്രതീക്ഷാ നിർഭരവുമായിരുന്നുവെന്ന് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News