സഹകരണ ബാങ്ക് ലോക്കറിൽനിന്ന് 60 പവൻ കാണാതായതിൽ വഴിത്തിരിവ്; ബന്ധുവീട്ടിൽ മറന്നുവെച്ചതെന്ന് പരാതിക്കാരി

സ്വർണം ബന്ധുവീട്ടിൽനിന്ന് ലഭിച്ചതായി പരാതിക്കാരി എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിത പൊലീസിനെ അറിയിച്ചു.

Update: 2023-10-01 09:42 GMT

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് അഴീക്കോട് ശാഖയിലെ ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം കാണാതായതിൽ വഴിത്തിരിവ്. സ്വർണം ബന്ധുവീട്ടിൽനിന്ന് ലഭിച്ചതായി പരാതിക്കാരി എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിത പൊലീസിനെ അറിയിച്ചു. ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിൽ 60 പവൻ നഷ്ടപ്പെട്ടെന്ന് സെപ്റ്റംബർ 21നാണ് സുനിത പരാതി നൽകിയത്.

ബംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്ന സുനിത നാട്ടിലെത്തി 21ന് ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടതെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. ലോക്കറിലെ സ്വർണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ ബാങ്ക് മാനേജർ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. പരാതിക്കാരിയുടെയും അമ്മയുടെയും മൊഴി രണ്ടു തവണ പൊലീസ് രേഖപ്പെടുത്തി. ഈ രേഖകളും ബാങ്കിൽനിന്ന് ലഭിച്ച രേഖകളും പരിശോധിച്ചപ്പോഴാണ് കേസിൽ വ്യക്തത വന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News