രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കും; തെളിവുകൾ കൈമാറുമെന്നും സൂചന

ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൂടുതൽ ശബ്ദരേഖകൾ പുറത്തുവന്നു

Update: 2025-11-24 10:39 GMT

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിൽ രാഹുൽ മക്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കും. തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന. ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നൽകുമെന്നാണ് സൂചന.

 രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റും പുറത്ത് വന്നു. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റാണ് പുറത്ത് വന്നത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നാണ് ശബ്ദരേഖ.

Advertising
Advertising

എല്ലാം നിന്റെ പ്ലാൻ അല്ലേയെന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നുണ്ട്. നീ ഈ ഡ്രാമ ഒന്ന് നിർത്തെന്ന് രാഹുൽ. ഈ ഒന്നാം മാസത്തിൽ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്ന് രാഹുൽ. നിങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്ന് പെൺകുട്ടിയുടെ മറുപടി.

നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല എന്നാണ് രാഹുൽ പെൺകുട്ടിയോട് പറയുന്നത്. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് എന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നുണ്ട്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News