കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി

നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്

Update: 2025-04-06 13:27 GMT
Editor : സനു ഹദീബ | By : Web Desk

കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതിന് എതിരെ പരാതി. ഗണഗീതം പാടിയതിനും ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടി തോരണങ്ങൾ കെട്ടിയതിനും എതിരെ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ദേവസ്വം ബോർഡിനും പോലീസിലും പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഉള്ളതാണ് ക്ഷേത്രം.

കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി - ഭദ്രകാളി ക്ഷേത്രത്തിലെ ഒന്നാം ഉത്സവ ദിവസമായിരുന്ന ഇന്നലെ ആയിരുന്നു ഗാനമേള. നാഗർകോവിൽ നൈറ്റ് ബേർഡ്സ് അവതരിപ്പിച്ച ഗാനമേളയിൽ ആണ് ഗണഗീതം പാടിയത്. 'നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെ' എന്ന് തുടങ്ങുന്ന ഗണഗീതം ഉൾപ്പടെയാണ് ആലപിച്ചത്. കോട്ടുക്കൽ ടീം ഛത്രപതിയാണ് പരിപാടി സ്പോൺസർ ചെയ്‌തത്.

Advertising
Advertising

ഗാനമേളയ്ക്ക് എതിരെ ക്ഷേത്ര ഉപദേശക സമിതിയിൽ തന്നെ വിമർശനം ഉയർന്നു. നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പോലീസിലും ദേവസ്വം ബോർഡ് പ്രസിഡന്റിനും പരാതി നൽകി. ക്ഷേത്രവും പരിസരവും RSS ബജ്രംഗ്ദൾ കൊടി തോരണങ്ങൾ കെട്ടിയതയും പരാതിയിലുണ്ട്. ഇവ നീക്കം ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് കേസ് എടുത്തതിന് പിന്നാലെയാണ് സമീപ ക്ഷേത്രത്തിലെ ഗണഗീതം.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News