'50,000 തന്നാല്‍ മോഹിനിയാട്ടത്തിനും കേരളനടനത്തിനും ഒന്നും രണ്ടും സ്ഥാനം തരാം'; സബ് ജില്ലാ കലോത്സവത്തിൽ കോഴയെന്ന് പരാതി

ഇടനിലക്കാർ നൃത്താധ്യാപകരെ വിളിച്ച് കോഴ ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖ മീഡിയവണിന്

Update: 2023-12-06 06:30 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കണിയാപുരം സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി.കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. ഇടനിലക്കാർ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്.കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ മീഡിയവണിന് ലഭിച്ചു. നൃത്താധ്യാപകൻ വിഷ്ണു, മേക്കപ്പ് ആർട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ശബ്ദരേഖയിൽ പറയുന്നു.

40,000 കൊടുക്കുകയാണെങ്കിൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് പറഞ്ഞാണ്  നൃത്താധ്യാപിക സ്മിതശ്രീയെ ഇടനിലക്കാര്‍ വിളിച്ചത്. 'പൈസ കൊടുത്താൽ കുട്ടികൾക്ക് സമ്മാനം കിട്ടും, അവരുടെ ജഡ്‌മെന്റാണ് അവിടെ നടക്കുന്നത്. 50,000 തന്നാല്‍ കേരളനടനത്തിന് മാത്രമല്ല, മോഹിനിയാട്ടത്തിനും തരാമെന്നും പറഞ്ഞു. എന്നാൽ പിന്നീട് വിളിച്ച് മോഹിനിയാട്ടം മറ്റൊരു വിദ്യാർഥിക്കായി പിടിച്ചെന്നും ഇടനിലക്കാർ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News