വാസയോഗ്യമല്ലാത്ത സ്ഥലം നൽകി ദലിത് കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി

വഴിപോലുമില്ലാത്ത സ്ഥലമാണ് ഈ കുടുംബങ്ങൾക്ക് നൽകിയത്

Update: 2022-04-06 01:46 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: ഭൂരഹിതരായ ദലിത് കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത ഭൂമി നൽകി വഞ്ചിച്ചെന്ന് പരാതി.ആലപ്പുഴ ചേർത്തലയിലെ ഏഴ് കുടുംബങ്ങൾക്കാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂമി ലഭിച്ചിട്ടും വീട് നിർമിക്കാൻ കഴിയാത്തത്. അർബുദരോഗിയായ മഞ്ജുവും കുടുംബവും വർഷങ്ങളായി കഴിയുന്നത് ഈ പുറമ്പോക്ക് ഭൂമിയിലാണ്.പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂമി കിട്ടിയതോടെ വീട് സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.എന്നാൽ ആ സ്വപ്നത്തിനിന്ന് 12 വയസ് പിന്നിട്ടിരിക്കുകയാണ്.

മഞ്ജുവിനും മറ്റ് ആറുപേർക്കുമായി മൂന്ന് സെന്റ് വീതം, ആകെ 21 സെന്റ് ഭൂമി നൽകുമെന്നാണ് അറിയിച്ചിരുന്നത്. അതില്ലെന്ന് മാത്രമല്ല, ഈ പുരയിടത്തിലേക്ക് എത്താൻ വഴിയുമില്ല.വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെ സർക്കാർ ഓഫീസുകൾ ഒരുപാട് കയറിയിറങ്ങിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.വാടകവീട്ടിലും ബന്ധുവീടുകളിലുമൊക്കെയാണ് ഈ ഏഴു കുടുംബങ്ങളും ഇപ്പോൾ കഴിയുന്നത്. സ്വന്തമായി ഭൂമിയും വീടുമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അധികൃതരുടെ ഇടപെടൽ കാത്തുനിൽക്കുകയാണ് ഇവർ.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News