ബസ് ഓടിക്കവേ കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രക്കാരനെ മർദിച്ചതായി പരാതി

ഡ്രൈവർ ഫോൺ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

Update: 2022-07-17 07:32 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ബസ് ഓടിക്കവേ കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രക്കാരനെ മർദിച്ചതായി പരാതി. പുനലൂർ ഉറുകുന്ന് സ്വദേശി ഫിറോസിനാണ് മർദനമേറ്റത്.

സ്‌റ്റോപ്പിൽ ഇറക്കുമോ എന്ന് ചോദിച്ചാണ് താൻ ബസിൽ കയറിയതെന്നും വനിത കണ്ടക്ടർ ഇറക്കാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്നും ഫിറോസ് പറയുന്നു. എന്നാൽ സ്റ്റോപ് എത്തിയപ്പോൾ ഡ്രൈവർ ബസ് നിർത്താൻ തയ്യാറായില്ല.

ബസ് നിർത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫിറോസിനെ ഡ്രൈവർ മർദിച്ചെന്നാണ് പരാതി. ബസ് ഓടിക്കവേ ഡ്രൈവർ ഫോൺ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. 

Advertising
Advertising

ബസ് ഓടിക്കുന്നതിനിടയിലാണ് ഡ്രൈവർ ഫോൺ പിടിച്ചു വാങ്ങുന്നത്. ഈ സമയത്ത് ബസ്സിൻറെ നിയന്ത്രണം നഷ്ടപ്പെടുന്നതും വീഡിയോയിലുണ്ട്. ഡ്രൈവർ മർദിച്ചു എന്നാണ് ആ ഫിറോസ് ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ തെന്മല പൊലീസ് കേസെടുത്തിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News