മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പരാതി; മലപ്പുറത്ത് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്‍റെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്

Update: 2021-08-30 08:24 GMT

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മലപ്പുറം ചേളാരിയിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്‍റെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്.

മരിച്ച അസീസിന്‍റെ സഹോദരനെതിരെയാണ് ആരോപണം. വർഷങ്ങളായി സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ടെന്നും അസീസിന്‍റെ സ്വത്തുക്കൾ തങ്ങളറിയാതെ കൈമാറ്റം നടത്തിയെന്നും കുടുംബം ആരോപിക്കുന്നു. അസീസിന്‍റെ മരണ വിവരം മറച്ചു വെക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. താഴെ ചേളാരി വൈക്കത്തുപാടം മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കിയ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കാൻ ആരംഭിച്ചത് .പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി . കുടുംബത്തിന്‍റെ സംശയ ദൂരീകരണത്തിനുള്ള അന്വേഷണം തുടരുകയാണെന്നും മരിച്ച അസീസിന്‍റെ ആരോഗ്യനില മോശമായിരുന്നുവെന്ന മെഡിക്കൽ രേഖകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News