കോണ്‍ഗ്രസ് സ്ഥാനാർഥിയാകണോ? പാർട്ടി മുഖപത്രത്തിന്‍റെ വാർഷിക വരിക്കാരനാകണം

കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ കോപി വർധിപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് അവസരമാക്കിയിരിക്കുകയാണ് കെപിസിസി

Update: 2025-11-17 17:22 GMT

കൊച്ചി: കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ കോപി വർധിപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് അവസരമാക്കിയിരിക്കുകയാണ് കെപിസിസി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാർഥികളും വീക്ഷണത്തിന്‍റെ വരിക്കാരാകണമെന്നത് നിർബന്ധമാണ്.

മൂവായിരം രൂപ നല്‍കി വാർഷിക വരിക്കാരനാകണം എന്നാണ് സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവരോട് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി ഡിസിസി ഓഫീസുകളില്‍ പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്. കൗണ്ടറില്‍ പണമടച്ച രസീത് ഹാജരാക്കിയാലേ കൈപ്പത്തി ചിഹ്നം അനുവദിക്കൂ. എസ്‌സി/എസ്ടി സംവരണ സീറ്റില്‍ മത്സരിക്കുന്നവർക്ക് വാർഷിക വരിസംഖ്യയില്‍ ഇളവുണ്ട്. ഇവർ 1500 രൂപ നല്‍കിയാല്‍ മതിയാകും. ഈ മാസം 13ന് ഇറങ്ങിയ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിലുള്ള സർക്കുലർ എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും നല്‍കിയിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News