കെ.വി തോമസിനെതിരായ നടപടി ചർച്ച ചെയ്യാൻ കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

കെ വി തോമസും സിപിഎമ്മും ആഗ്രഹിക്കുന്നത് അച്ചടക്ക നടപടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു

Update: 2022-04-11 02:33 GMT

ഡല്‍ഹി: കെ വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചർച്ച ചെയ്യും. പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെപിസിസി കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. കെപിസിസി നൽകിയ കത്ത് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറി.

കെ വി തോമസിനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കെ വി തോമസും സിപിഎമ്മും ആഗ്രഹിക്കുന്നത് അച്ചടക്ക നടപടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ നടപടി ക്രമങ്ങൾ പാലിച്ചു സാവധാനം മുന്നോട്ട് പോയാൽ മതിയെന്നാണ് അച്ചടക്ക സമിതിയുടെ തീരുമാനം. എ കെ ആന്‍റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേർന്നു കെ വി തോമസിന് കാരണംകാണിക്കൽ നോട്ടീസ് നൽകാണ് സാധ്യത.

Advertising
Advertising

കണ്ണൂർ പാർട്ടി കോൺഗ്രസിലെ സെമിനാറിൽ സംസാരിച്ചതിന്റെ ദൃശ്യങ്ങൾ കൂടി സമിതി പരിശോധിക്കും. കെ വി തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിക്കായി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിക്കും. കെ വി തോമസ് കടുത്ത വാക്കുകൾ ഉപയോഗിക്കുമ്പോഴും സുധാകരന്‍ ഒഴികെയുള്ള നേതാക്കൾ മൃദുസമീപനം തന്നെയാണ് സ്വീകരിക്കുന്നത്. കെ വി തോമസ് അച്ചടക്ക ലംഘനം നടത്തിയെന്നതിൽ നേതാക്കൾക്ക് സംശയമില്ലെങ്കിലും കെപിസിസി നേതൃത്വം പക്വതയില്ലാതെ കൈകാര്യം ചെയ്‍തതാണ് പ്രശ്‌നം കൂടുതൽ വഷളാകാൻ കാരണമെന്ന് പലർക്കും അഭിപ്രായമുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News