സര്‍ക്കാറിനോടടുത്ത് എൻഎസ്എസ്, അനുനയ നീക്കം തുടരാൻ കോൺഗ്രസ്; സുകുമാരൻ നായരുടെ വിമർശനത്തിന് നേതൃത്വം മറുപടി പറഞ്ഞേക്കില്ല

പ്രതികരണം സൂക്ഷ്മതയോടെ മാത്രംമതിയെന്ന് ധാരണ

Update: 2025-09-25 02:46 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:എൻഎസ്എസ് സർക്കാരിനോട് അടുക്കുമ്പോഴും അനുനയ നീക്കം തുടരാൻ കോൺഗ്രസ്. എൻഎസ്എസിന് മറുപടി പറയാൻ കോൺഗ്രസ് നേതൃത്വം മുതിർന്നേക്കില്ല. പ്രതികരണങ്ങളിലും സൂക്ഷ്മത പാലിക്കാനാണ് നേതാക്കളുടെ നീക്കം.  എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിമർശനം കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരിക്കുന്ന തങ്ങളെ എന്തിന് വിമർശിക്കണം എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. അയ്യപ്പ സംഗമം അടക്കം ഒരു വിഷയത്തിലും കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും നേതാക്കൾ വിശദീകരിക്കുന്നു.

Advertising
Advertising

അതിനിടെ, ജി.സുകുമാരൻ നായരുടെ നേതൃത്വത്തെ പ്രശംസിച്ച് നായർ സർവീസ് സൊസൈറ്റി രംഗത്തെത്തി. ജനറൽ സെക്രട്ടറിയുടെ വാക്കുകൾ ഒരു കൊടുങ്കാറ്റുപോലെ പൊതുസമൂഹത്തിൽ അലയടിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നേതൃത്വത്തിന്റെ നിലപാടുകളിലുള്ള ആർജ്ജവവും സത്യസന്ധതയുമാണ്  വലിയ ചർച്ചക്ക് വഴി തുറന്നത്. ഇതര സമുദായങ്ങളിൽപ്പെട്ടവർ പോലും ഈ സത്യം രഹസ്യമായി അംഗീകരിക്കുന്നു.എന്നാൽ സ്വസമുദായത്തിൽപ്പെട്ട ചിലർ പരസ്യമായി നേതൃത്വത്തെ അവഹേളിക്കുന്നതായും വിമർശനം. ഇത് നായരുടെ പൊതു സ്വഭാവമെന്നും കുറിപ്പിൽ വിമർശനമുണ്ട്.

അഭിമാനം കൊള്ളുന്നതിനേക്കാൾ, സ്വയം ഇകഴ്ത്തുന്ന ആത്മവിമർശന മനോഭാവം നാശത്തിലേക്ക് നയിക്കും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെ പുകഴ്ത്തിയും കോൺഗ്രസ്, ബിജെപി നിലപാടുകളെ തള്ളിയും സുകുമാരൻ നായർ രംഗത്തുവന്നിരുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News