വി. പ്രതാപചന്ദ്രന്റെ മരണത്തിലെ പരാതിയന്വേഷിക്കാൻ കോൺഗ്രസ്

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് പ്രതാപചന്ദ്രൻ മരിച്ചത്.

Update: 2023-01-05 01:09 GMT

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണത്തിലെ പരാതിയന്വേഷിക്കാൻ കോൺഗ്രസ്. പ്രതാപചന്ദ്രൻ മരിച്ചത് അപവാദ പ്രചാരണങ്ങളിലുള്ള മനപ്രയാസം കൊണ്ടാണെന്ന കുടുംബത്തിന്റെ പരാതി ഗൗരവത്തിലെടുക്കണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

വ്യാജപ്രചാരണം നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണത്തിന് പിന്നിൽ പ്രത്യേക താൽപര്യങ്ങളുണ്ടോ എന്നും നേതൃത്വം സംശയിക്കുന്നു.

കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവർക്കെതിരെ പ്രതാപചന്ദ്രന്റെ മക്കളാണ് ഡി.ജി.പിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് പ്രതാപചന്ദ്രൻ മരിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News