സ്ത്രീധനം നല്‍കുകയാണെങ്കില്‍ അത്‌ സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം; വീണ്ടും വിവാദ പരാമര്‍ശവുമായി ജോസഫൈന്‍

സ്ത്രീധനനിരോധന നിയമം നിലവിലുള്ളപ്പോഴാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീധനം അനുവദനീയമാണ് എന്ന രീതിയില്‍ സംസാരിക്കുന്നത്.

Update: 2021-06-24 13:17 GMT
Advertising

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. സ്ത്രീധനം നല്‍കുകയാണെങ്കില്‍ അത് സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പുതിയ പരാമര്‍ശം.

സ്ത്രീധനനിരോധന നിയമം നിലവിലുള്ളപ്പോഴാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീധനം അനുവദനീയമാണ് എന്ന രീതിയില്‍ സംസാരിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്.

ജോസഫൈന്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ജോസഫൈന്‍ നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ സി.പി.എമ്മിനകത്ത് അതൃപ്തിയുണ്ട്. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയാവും.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News