കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്.
Update: 2023-04-16 03:33 GMT
തളിക്കുളത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
തൃശൂർ: തളിക്കുളത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടം. കെ.എസ്.ആർ.ടി സി ബസിൽ കാർ ഇടിച്ചാണ് അപകടം. ദിശതെറ്റിയ കാർ ബസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക വിവരം. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Watch Video Report