നിയമസഭ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളി

കോടതി നടപടി രമേശ് ചെന്നിത്തലക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Update: 2021-09-09 09:24 GMT
Editor : Nidhin | By : Web Desk

നിയമസഭ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജിവിചാരണ കോടതി തള്ളി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹർജിയും തിരുവനന്തപുരം സിജെഎം കോടതി തള്ളി. അഭിഭാഷക പരിഷത്തും വിഷയത്തിൽ ഹർജി നൽകിയിരുന്നു. ഇതും കോടതി തള്ളി.പുറത്തുനിന്നുള്ള കക്ഷികൾക്ക് കേസിൽ കക്ഷി ചേരാനുള്ള അവകാശമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം. കേസുമായി നേരിട്ട്​ ബന്ധമില്ലാത്തവരുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടാണ്​ കോടതി സ്വീകരിച്ചത്​.

കോടതി നടപടി രമേശ് ചെന്നിത്തലക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആർജവമുണ്ടെങ്കിൽ വനിത സാമാജികരെ ആക്രമിച്ച കേസിലാണ് ചെന്നിത്തല കക്ഷി ചേരേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കയ്യാങ്കളി കേസിലെ വിടുതൽ ഹർജികളിൽ ഈ മാസം 23ന് കോടതിയിൽ വാദം ആരംഭിക്കും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News