സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയം; അനാവശ്യ ഭീതിയും കടുത്ത നിയന്ത്രണവും വേണ്ടെന്ന് ഉന്നതതലയോഗം

ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്‌ക് ധരിക്കണമെന്നും നിർദേശം

Update: 2023-12-19 11:45 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ഉന്നതതലയോഗം. അനാവശ്യ ഭീതിയും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും മരണകണക്കിൽ ആശങ്കപ്പെടെണ്ടതില്ലെന്നും യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നതും യോഗം നിർദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സമീപകാലങ്ങളിൽ 37 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്കാണ് ആശുപത്രികളിലെത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News