കോവിഡ് പർച്ചേസ് അഴിമതി; വിവരങ്ങൾ സഭയിൽ എഴുതി നൽകി പി.സി വിഷ്ണുനാഥ്

ആരോപണങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജ് നിഷേധിച്ചു. കൊള്ള നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ധനകാര്യ വിഭാഗം പരിശോധന നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Update: 2022-02-22 11:14 GMT

കോവിഡ് പർച്ചേസ് അഴിമതി വിവരങ്ങൾ സഭയിൽ എഴുതി നൽകി പി.സി വിഷ്ണുനാഥ്. കോവിഡിന്റെ മറവിൽ ഗുരുതര അഴിമതിയും കൊള്ളയും നടന്നെന്ന് അദ്ദേഹം ആരോപിച്ചു. തട്ടിക്കൂട്ട് കമ്പനികൾക്കാണ് കരാർ നൽകിയത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജ് നിഷേധിച്ചു. കൊള്ള നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ധനകാര്യ വിഭാഗം പരിശോധന നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മന്ത്രിക്ക് അനുമതി നൽകിയത് സംബന്ധിച്ച് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായി. കീഴ്‌വഴക്കം അനുസരിച്ചാണ് നടപടിയെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷനേതാവ് എതിർത്തു. തുടർന്ന് പ്രത്യേക റൂളിങ്ങിലൂടെ അനുമതി വാങ്ങിയാണ് മന്ത്രി മറുപടി നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News