വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ്

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Update: 2022-01-18 05:16 GMT

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മന്ത്രിയുടെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കോവിഡ് ഉണ്ടായിരുന്നു. എന്നാല്‍ അയാള്‍ ക്വാറന്റെയിനില്‍ പ്രവേശിച്ചിരുന്നു എന്നാണ് വിവരം. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടാതെ ടൂറിസം ഡയറക്ട്‌റേറ്റില്‍ ഉള്ളവര്‍ക്കും കോവിഡ് പടര്‍ന്നു പിടിക്കുകയാണ്‌

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News