കേരളത്തില്‍ കുട്ടികളുടെ കോവിഡ് വാക്സിനേഷന് പ്രത്യേക ക്രമീകരണം

കോവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനും ഉണ്ടാവും.

Update: 2022-01-03 02:03 GMT

സംസ്ഥാനത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്സിനേഷന്‍. കോവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനും ഉണ്ടാവും.

കുട്ടികള്‍ക്ക് ആദ്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും നല്‍കുക. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കും. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും വാക്സിനേഷനുണ്ടാകും. ജനറല്‍/ ജില്ലാ/ താലൂക്ക്/ സിഎച്ച്‌സി എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍.

Advertising
Advertising

സംസ്ഥാനത്ത് 15.34 ലക്ഷം കുട്ടികളാണ് വാക്സിനെടുക്കാനുള്ളത്. വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് ആധാര്‍ കാര്‍ഡോ സ്‌കൂള്‍ ഐഡി കാര്‍ഡോ കരുതണം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സൂപ്പര്‍വൈസറും വാക്‌സിനേറ്ററും ഉണ്ടാകും. കുട്ടിക്ക് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും വാക്‌സിനേഷന്‍ സ്ഥലത്തേക്ക് കടത്തി വിടുക. വാക്‌സിന്‍ നല്‍കിയ ശേഷം കുട്ടികളെ അര മണിക്കൂര്‍ നിരീക്ഷിക്കും. വാക്‌സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News