കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഉടൻ വാക്സിൻ

കെ.എസ്.ആർ.ടി.സി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി

Update: 2021-05-19 15:17 GMT

കെ.എസ്.ആർ.ടി.സി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്സിൻ കുത്തിവയ്ക്കുന്നത്. യൂണിറ്റുകളിലും ചീഫ് ഓഫീസുകളിലും ഒരു നോഡൽ അസിസ്റ്റനെ ഇതിനായി ചുമതലപ്പെടുത്തും. നോഡൽ അസിസ്റ്റന്റുമാർ വാക്സിൻ ലഭ്യമാകുന്ന സർക്കാർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്പ്ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാർക്ക് നെ​ഗറ്റീവ് ആയി ആറ് ആഴ്ചകൾക്ക് ശേഷമേ വാക്സിൻ നൽകുകയുള്ളൂ.

നാളെ മുതൽ (മേയ് 20) ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്ന മുൻ​ഗണന ക്രമത്തിലാകും വാക്സിൻ ലഭ്യമാക്കുക.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News