പണം വേണ്ട, ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവിടെ സൌജന്യം; സ്നേഹചന്തയുമായി സി.പി.എം

സി.പി.എം പേരയം ബ്രാഞ്ച് കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐ പേരയം യൂണിറ്റിന്‍റെയും നേതൃത്വത്തിലാണ് സ്നേഹചന്ത ആരംഭിച്ചത്

Update: 2021-06-04 02:34 GMT

ലോക്ഡൌണില്‍ സഹായ ഹസ്തവുമായി സ്നേഹചന്ത ആരംഭിച്ച് സി.പി.എം. കുണ്ടറ പേരയത്ത് ആരംഭിച്ച ചന്തയിൽ നിന്നും ഭക്ഷ്യവസ്തുക്കൾ ആളുകൾക്ക് പണം നൽകാതെ ആവശ്യാനുസരണം എടുക്കാം.

സി.പി.എം പേരയം ബ്രാഞ്ച് കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐ പേരയം യൂണിറ്റിന്‍റെയും നേതൃത്വത്തിലാണ് സ്നേഹചന്ത ആരംഭിച്ചത്. ലോക്ഡൌണ്‍ കാലയളവിൽ അർഹതയുള്ള കരങ്ങളിലേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുക എന്നതാണ് ചന്തയുടെ ലക്ഷ്യം. പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ നാട്ടിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ സ്നേഹചന്തയിൽ ലഭ്യമാണ്. സ്നേഹ ചന്തയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്സി കുട്ടിയമ്മ നിർവഹിച്ചു. കോവിഡ് കാലത്ത് ആരും പട്ടിണിയിൽ ആകരുത് എന്ന ചിന്തയാണ് പാർട്ടിയെ സ്നേഹ ചന്ത എന്ന ആശയത്തിലേക്ക് എത്തിച്ചത്.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News