സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഎം

75 ദിവസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്

Update: 2025-12-07 11:37 GMT

തൃശൂർ: തൃശൂരിൽ കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി നിവേദനം വാങ്ങാൻ വിസമ്മതിച്ച കൊച്ചുവേലായുധന്റെ ഭവന നിർമാണം പൂർത്തീകരിച്ച് സിപിഎം. 75 ദിവസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പിന് ശേഷം ഭവനം കൈമാറും.

സെപ്റ്റംബർ 13നാണ് പുള്ളിൽ നടന്ന പരിപാടിക്കിടെ കൊച്ചുവേലായുധന്റെ നിവേദനം കേന്ദ്രമന്ത്രി സുരേഷ് ഗോപി വാങ്ങാതിരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഇന്ന് വീട് സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് നിർമാണം പൂർത്തിയായതായി അറിയിച്ചത്. നിർമാണം പൂർത്തിയായ വീടിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Advertising
Advertising

പോസ്റ്റിന്റെ പൂർണരൂപം;

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് തിരിച്ചയച്ച കൊച്ചു വേലായുധന് സിപിഐ എം നല്കിയ വാഗ്ദാനം പാലിക്കപ്പെട്ടു. 75 ദിവസം കൊണ്ടാണ് ചേർപ്പ് പുള്ളിൽ സിപിഐഎം കൊച്ചു വേലായുധന് മനോഹരമായ വീടൊരുക്കിയത്. 2025 സെപ്തംബർ 13 നാണ് കലുങ്ക് സംവാദം എന്ന പേരിൽ ബി ജെ പി യുടെ പരിപാടിയിലേക്ക് കൊച്ചു വേലായുധനെ ഉൾപ്പെടെ ക്ഷണിച്ചത്.

തന്റെ ഒറ്റമുറി വീട്ടിൽ കഷ്ടപ്പെട്ട് കഴിയുന്ന തനിക്ക് വീട് നിർമ്മിക്കാൻ സഹായിക്കണമെന്ന് വയോധികനായ കൊച്ചു വേലായുധൻ അപേക്ഷിച്ചു. അപേക്ഷയടങ്ങിയ കവർ പൊട്ടിച്ചു പോലും നോക്കാൻ തയ്യാറാകാതെ കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചു. " ഇതൊന്നും എംപിയുടെ പണിയല്ല " പൊതുവേദിയിൽ അവഹേളിതനായ വന്ദ്യ വയോധികൻ വിഷണ്ണനായി വിട്ടിലേക്ക് തിരിച്ചു പോന്നു..

അന്ന് രാത്രി തന്നെ പുള്ളിലെ വീട്ടിൽ ചെന്ന് സിപിഐ എംന്റെ പിന്തുണ ഞാനദ്ദേഹത്തെ അറിയിച്ചു. വീട് നിർമ്മിച്ചു നൽകുമെന്ന്വാ ഗ്ദാനം ചെയ്തു. ചേർപ്പിലെ സി പി ഐ എം അത്യാവേശത്തോടെയാണ്ഈ   ദൗത്യം ഏറ്റെടുത്തത്. രണ്ടു മാസവും 15 ദിവസവും കൊണ്ടാണ് അവർ നിർമ്മാണം പൂർത്തീകരിച്ചത്. ഇനി അവശേഷിക്കുന്നത് മിനുക്കുപണികൾ മാത്രം. തെരഞ്ഞെടുപ്പിന് ശേഷം ഗൃഹപ്രവേശം നടത്താൻ കഴിയും. ഇന്ന് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ പുള്ളിലെത്തിയിരുന്നു.

പാർട്ടി ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയാ സെക്രട്ടറി എ.എസ് ദിനകരൻ, നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ കെ.കെ അനിൽകുമാർ, വി ആർ ബിജു, കെ. ഗോപി,കെ എസ് മോഹൻദാസ്, അഡ്വക്കെറ്റ് ഷേകേഷ്, ഷില്ലി എന്നിവരും ഉണ്ടായി.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News