ശാസ്ത്രീയ രീതി പിന്തുടർന്നാണ് സി.പി.എം സമ്മേളനങ്ങൾ നടത്തുന്നത്-എം.എ ബേബി

'ചിലർ പറയുന്നു സമ്പൂർണ ലോക്ക്ഡൗൺ ആണ് പരിഹാരമെന്ന്. ചിലർ പറയുന്നു മാസ്‌കും വേണ്ട അടച്ചു പൂട്ടലും വേണ്ടെന്ന്. എന്നാൽ ശാസ്ത്രീയമായ പരിഹാരം വാക്‌സിനേഷനും പ്രതിരോധവുമാണ്'

Update: 2022-01-21 06:52 GMT

ശാസ്ത്രീയമായ രീതി പിന്തുടർന്നാണ് സി.പി.എം സമ്മേളനങ്ങൾ ചേരുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. കോവിഡിനെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച് ലോകത്ത് പല രീതിയിൽ ചർച്ച നടക്കുന്നുണ്ട്. ചിലർ പറയുന്നു സമ്പൂർണ ലോക്ക്ഡൗൺ ആണ് പരിഹാരമെന്ന്. ചിലർ പറയുന്നു മാസ്‌കും വേണ്ട അടച്ചു പൂട്ടലും വേണ്ടെന്ന്. എന്നാൽ ശാസ്ത്രീയമായ പരിഹാരം വാക്‌സിനേഷനും പ്രതിരോധവുമാണ്. കേരളമാണ് രാജ്യത്ത് വാക്‌സിനേഷൻ വിതരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകി കഴിഞ്ഞു. ശാസ്ത്രീയമായ രീതിയാണ് കോവിഡിന് എതിരെ പ്രതിരോധത്തിന് പരിഹാരമായി പാർട്ടി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഇന്ത്യയിലുണ്ടായ കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ പിഴവ് തിരിച്ചറിഞ്ഞു തിരുത്തിക്കൊണ്ടാണ് കേരളത്തിലെ സർക്കാർ മുന്നോട്ടുപോവുന്നത്. രണ്ടാം തവണയും ഭരണം കിട്ടിയതിൽ അഹങ്കമാരമില്ല. കെ റെയിലിൽ പാർട്ടിയെ സ്‌നേഹിക്കുന്നവർ ചില ആശങ്കകൾ പങ്കുവെയ്ക്കുന്നുണ്ട്. അത്കൂടി പരിഹരിച്ചേ മുന്നോട്ട് പോവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തനിടയിലും സി.പി.എം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ വൻ വിമർശനമുയർന്നിരുന്നു. ഇതിന് മറുപടിയായാണ് എം.എ ബേബിയുടെ വിശദീകരണം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News