സി.പി.എം വനിതാ പഞ്ചായത്ത് അംഗത്തിനെ സി.പി.എം പ്രാദേശിക നേതാവ് കയ്യേറ്റം ചെയ്തെന്ന് പരാതി

പാർട്ടിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്ന് ഷീബ പറഞ്ഞു

Update: 2023-05-17 01:53 GMT
കണ്ണൂർ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ സി.പി.എം പ്രാദേശിക നേതാവിൻറെ കയ്യേറ്റവും ഭീഷണിയും. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് അംഗം ഷീബ ദിവാകരനെതിരെയാണ് കയ്യേറ്റം നടന്നത്.

സി.പി.എം പ്രാദേശിക നേതാവിൻറെ നേതൃത്വത്തിലുളള സംഘമാണ് സി.പി.എം പ്രതിനിധിയായ ഷീബയെ കയ്യേറ്റം ചെയ്തത്. പാർട്ടിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്ന് ഷീബ പറഞ്ഞു. തനിക്കായി സാക്ഷി പറഞ്ഞ പാർട്ടി അംഗത്തെ സസ്പെൻഡ് ചെയ്തെന്നും ഭർത്താവിനെ കളളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നും ഷീബ നൽകിയ പരാതിയിൽ പറയുന്നു.

Advertising
Advertising

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഷീബയുടെ ഭർത്താവ് ദിവാകരൻ പറഞ്ഞു. എന്നാൽ സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലന്നാണ് സി.പി എമ്മിന്‍റെ പ്രതികരണം. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News