കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.പി.എം

ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.

Update: 2021-09-17 03:13 GMT
Advertising

കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.എം. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. താലിബാനെപ്പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നത് ഗൗരവതരമാണ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ബി.ജെ.പി ശക്തിനേടുന്നത് തടയണമെന്നും സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടനങ്ങളില്‍ തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.

ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും തീവ്രവാദ ചിന്തയുള്ളവര്‍ വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.

അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവന്തപുരത്ത് ചേരും. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന യോഗത്തില്‍ ചര്‍ച്ചയാവും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News