സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇലന്തൂര്‍ ഏരിയ സെക്രട്ടറി പി.ആര്‍ പ്രതീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2023-05-05 13:39 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ സി.പി.എം ഏരിയാ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി.ആർ പ്രദീപിനെയാണ് ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ച മുതൽ പ്രദീപിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കർഷകനായിരുന്ന പ്രദീപ് സാമ്പത്തിക പ്രശ്‌നങ്ങളെ സംമ്പന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയോട് സൂചിപ്പിച്ചിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News