ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക്‌ വേണ്ടി ശിപാര്‍ശ; ഐ.ബി സതീഷിനോട് വിശദീകരണം തേടി സി.പി.എം

രക്തസാക്ഷി കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിശദീകരണം തേടിയത്

Update: 2021-12-15 06:40 GMT

ജില്ലാ സമ്മേളനം അടുത്തതോടെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷം. കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് ജില്ലാ നേതൃത്വം വിശദീകരണം തേടി. കരാട്ടെ അസോസിയേഷന്‍ ഭാരവാഹിയായ ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക്‌ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഫിലിയേഷന്‍ ലഭിക്കാന്‍ ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്നാണ് ഐ.ബി സതീഷിനോട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിശദീകരണം തേടിയത്. 

രക്തസാക്ഷി കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് പാര്‍ട്ടി നടപടി. എന്നാല്‍, വിശദീകരണം തേടിയതില്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഐ.ബി സതീഷ്‌ പൊട്ടിത്തെറിച്ചു. മറ്റു രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളും ഇതേ ശിപാര്‍ശ നല്‍കിയപ്പോള്‍ അവരോട് വിശദീകരണം ചോദിച്ചില്ലെന്നും, വി.കെ മധുവിനെതിരെ നടപടിയെടുത്തപ്പോള്‍ അതിനെ എതിര്‍ത്തതിലുള്ള പകപോക്കലാണ് തനിക്കെതിരെ നടക്കുന്നതും സതീഷ് പറഞ്ഞു. 

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലായിരുന്നു സതീഷിന്‍റെ പ്രതികരണം. അതിനിടെ തെരഞ്ഞെടുപ്പ് പ്രചരണ വീഴ്ചയില്‍ അച്ചടക്ക നടപടി നേരിട്ട വി.കെ മധു സംസ്ഥാന നേൃത്വത്തിന് പരാതി നല്‍കി. നടപടിയെടുത്ത ശേഷം തന്നെ പാര്‍ട്ടി പരിപാടികള്‍ അറിയിക്കുന്നില്ലെന്നും തന്നെ പിന്തുണച്ചവരെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് മധുവിന്‍റെ പരാതിയില്‍ പറയുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News