'എഐ കാമറ ആരോപണങ്ങൾക്ക് തൽക്കാലം മറുപടി പറയേണ്ട'; സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും

മുഖ്യമന്ത്രിയുടെ പ്രതികരണം സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന് ശേഷം മാത്രം

Update: 2023-05-07 00:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ നിഴലിൽ നിൽക്കുന്ന കാമറ വിവാദം ഇന്നലെയും സി.പി.എം ചർച്ച ചെയ്തിരുന്നില്ല. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങൾക്കും മറുപടി പറഞ്ഞ് അവരുടെ അജണ്ടയുടെ പിന്നാലെ പോകേണ്ടെന്ന നേതൃതലത്തിലെ ധാരണയാണ് ഇതിന് കാരണമെന്നാണ് സൂചന.

സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണങ്ങൾക്കുശേഷം മുഖ്യമന്ത്രിയോ മന്ത്രിമാരോ വിവാദത്തിൽ പ്രതികരിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള സംഘടന വിഷയങ്ങളാണ് സി.പി.എം സംസ്ഥാന സമിതി ചർച്ച ചെയ്തത്. സ്ഥാനാർത്ഥി നിർണയത്തിലും സ്ഥാനാർത്ഥിയെ അവതരിപ്പിച്ച രീതിയിലും വീഴ്ചയുണ്ട് എന്ന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എന്നാൽ ഏതെങ്കിലും നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് റിപ്പോർട്ടിൽ വിമർശനങ്ങൾ ഇല്ല എന്നാണ് സൂചന. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News