എം.സി ജോസഫൈന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഎം സെക്രട്ടറിയേറ്റ്

ക്ഷീണിതയായത് കൊണ്ടും, സംസാരം ഉച്ചത്തില്‍ കേള്‍ക്കാത്തതിനാലും അമ്മയുടെ സ്വാതന്ത്യത്തോടെയാണ് സംസാരിച്ചതെന്നുമായിരിന്നു ജോസഫൈന്‍റെ വിശദീകരണം

Update: 2021-06-25 02:51 GMT
Editor : Suhail | By : Web Desk

വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ വിവാദ പരാമര്‍ശങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്തേക്കും. ജോസഫൈന്‍റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. ജോസഫൈന്‍റെ വിശദീകരണം തേടിയ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് പാർട്ടികടക്കുക.

പാര്‍ട്ടി കേന്ദ്രകമ്മീറ്റി അംഗവും വനിത കമ്മീഷന്‍ അധ്യക്ഷയുമായി എം.സി ജോസഫൈനെതിരെ കടുത്ത അതൃപ്തിയാണ് സി.പി.എമിനുള്ളിലുള്ളത്. സ്ത്രീസുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കുമെന്ന വാഗ്ദാനമാണ് ഇടത് മുന്നണി നല്‍കാറുള്ളത്.അങ്ങനെയൊരു സര്‍ക്കാരിന്‍റെ കാലത്ത് മാനസിക പീഡനം നേരിട്ട ഒരു സത്രീയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന വനിത നേതാവുമായി എം.സി ജോസഫൈന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതിനോട് യോജിക്കാന്‍ കഴിയിലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Advertising
Advertising

പാര്‍ട്ടി അണികളില്‍ പോലും രോഷമുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യാനാണ് സി.പി.എം നീക്കം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിശോധിച്ചേക്കും. എം.സി ജോസഫൈനോട് വിശദീകരണം ചോദിക്കാന്‍ സാധ്യതയുണ്ട്. മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. അഞ്ച് വര്‍ഷം കഴിഞ്ഞത് കൊണ്ട് കമ്മീഷന്‍ അധ്യക്ഷയെ മാറ്റാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിന്നു.

വിവാദ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ ജോസഫൈന്‍റെ സ്ഥാനചലനം വേഗത്തിലുണ്ടായേക്കും. ക്ഷീണിതയായത് കൊണ്ടും, സംസാരം ഉച്ചത്തില്‍ കേള്‍ക്കാത്തത് കൊണ്ടും അമ്മയുടെ സ്വാതന്ത്യത്തോടെയാണ് സംസാരിച്ചതെന്നുമായിരിന്നു ജോസഫൈന്‍ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News