വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്റേയും മരണത്തിൽ അന്വേഷണം വേണമെന്ന് സിപിഎം
ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതിൽ എൻ.എം വിജയനെ ബലിയാടാക്കിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
Update: 2024-12-28 13:54 GMT
വയനാട്: ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്റേയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം. വിജയന്റെ ആത്മഹത്യാക്കുറിപ്പ് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തതായി സംശയമുണ്ട്. ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതിൽ എൻ.എം വിജയനെ ബലിയാടാക്കിയെന്നാണ് സിപിഎം ബത്തേരി ഏരിയാ കമ്മിറ്റി ആരോപിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.എം വിജയനെയും മകനേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവർ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.